അധ്യായം 5 - ഘന രൂപങ്ങള്‍

   

ത്രിമാന രൂപങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും അവയുടെ അളവുകളെക്കുറിച്ചുമുള്ള പഠനം ജ്യാമിതിയുടെ ഒരു പ്രധാനഭാഗമാണ്. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ ഏര്‍പ്പെട്ടകാലം മുതല്‍ക്കുതന്നെ, ഇത്തരം രൂപങ്ങളെക്കുറിച്ചുള്ള പഠനവും ആരംഭിച്ചു. ഈജിപ്റ്റിലെ ഗംഭീരമായ പിരമിഡുകള്‍ ഘനരൂപങ്ങളെക്കുറിച്ച് അന്നത്തെ സംസ്ക്കാരത്തലുണ്ടായിരുന്ന അറിവിന്റെ പ്രകടമായ തെളിവാണ്. വിവിധ ഘനരൂപങ്ങളുടെ ജ്യാമിതീയ സവിശേഷതകളെക്കുറിച്ചും മറ്റുമുള്ള അറിവിന് ഇന്നും വളരെ പ്രസക്തിയുണ്ട്. .