അധ്യായം 7 - സാധ്യതകളുടെ ഗണിതം
ഐ.സി.ടി പഠന വിഭവങ്ങള്‍
പകിട കളിക്കും ഗണിതമോ?
ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ പകിടയുരുട്ടുമ്പോള്‍ വിവധ സംഖ്യകള്‍ തുകയായി കിട്ടുന്നതിനുള്ള സാധ്യതകള്‍ ഗണിതത്തിന്റെ പിന്‍ബലത്തോടെ തന്റെ പ്രശസ്ത പുസ്തകമായ Book on Games of Chance ല്‍ ജെരോലാമോ കാര്‍ഡിനോ (Gerolamo Cardano:1501-1576)) എന്ന ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞന്‍ വിവരിക്കുന്നുണ്ട്.
പിയറി ദ ഫെര്‍മ (Pierre de Fermat:1601-1665), ബ്ലെയ്സ് പാസ്കല്‍ (Blaise Pascal:1623-1662) ജേക്കബ് ബെര്‍ണോളി (Jakob Bernoulli:1654-1705) തുടങ്ങിയ പ്രതിഭാശാലികളും സാധ്യതകളുടെ ഗണിതത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയവരാണ്.
ഐ.സി.ടി സാധ്യതകള്‍ ഉപയോഗിച്ച്,
സാധ്യതകളുടെ ഗണിതത്തിലെ ചില ഭാഗങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇവിടെ
അധ്യാപക പരിശീലന സമയത്തും തുടര്‍ന്ന് സ്കൂളുകളില്‍ നടക്കുന്ന പഠന-ബോധന പ്രവര്‍ത്തനങ്ങളിലും ഇത് പ്രയോജനപ്പെടുത്തുമല്ലോ
,