സുരക്ഷാഫ്യൂസ്
ഷോര്‍ട്ട് സര്‍ക്കീട്ടോ , ഓവര്‍ലോഡിങോ സംഭവിക്കുമ്പോള്‍ വൈദ്യുതസര്‍ക്കീട്ടുകളില്‍ അമിതവൈദ്യുതപ്രവാഹം ഉണ്ടാകുന്നു. ഇത് സര്‍ക്കീട്ടിലെ താപനില അപകടകരമാം വിധം ഉയര്‍ത്തുന്നു, ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ രക്ഷക്കെത്തുന്ന ഉപകരണമാണ് സുരക്ഷാഫ്യൂസ്. ടിന്നിന്റേയും ലെഡിന്റേയും സങ്കരമായ ഫ്യുസ് വയറിന് ദ്രവണാങ്കം കുറവായതിനാല്‍ ഒരു പരിധിക്കപ്പുറം താപനിലകൂടിയാല്‍ സര്‍ക്കീട്ടിലെ ഫ്യൂസ് എരിഞ്ഞു പോകുന്നു.
ഫ്യൂസിന്റെ പ്രവര്‍ത്തനം - വീഡിയോ
അടുത്ത താള്‍ |