ഉള്ളടക്കം


1. അന്തരീക്ഷപ്രതിഭാസങ്ങള്‍        

കാലത്തിനനുസരിച്ച് ഭൂമിയുടെ ദിനാന്തരീക്ഷ സ്ഥിതിയില്‍ മാറ്റം വരുന്നുണ്ട്. ഭൂമിയിലുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, താപവിതരണം, മര്‍ദ്ദമേഖലകള്‍, കാറ്റുകള്‍, മഴ, മഞ്ഞ്, മേഘം മുതലായ അന്തരീക്ഷ പ്രതിഭാസങ്ങളെ പരിചയപ്പെടുത്തുന്നതാണ്  ഈ അധ്യായം.


ദിനാന്തരീക്ഷ സ്ഥിതി

ഒരു പ്രദേശത്ത് ചുരുങ്ങിയ കാലയളവില്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയാണ് ദിനാന്തരീക്ഷം.


പ്രവര്‍ത്തനം 1.   ദിനാന്തരീക്ഷ സ്ഥിതി എല്ലായിടത്തും ഒരുപോലെയല്ല അനുഭവപ്പെടുന്നത്.

മാര്‍ബിള്‍ സോഫ്ട് വെയര്‍ തുറന്ന് ജൂലായ്- ഡിസംബര്‍ മാസങ്ങളില്‍ വ്യത്യസ്തരാജ്യങ്ങളില്‍ അനുഭവപ്പെടുന്ന ഊഷ്മാവ് കണ്ടെത്തി ഇവിടെക്ലിക്ക് ചെയ്ത് കിട്ടുന്ന പട്ടിക പൂര്‍ത്തിയാക്കുക.


പ്രവര്‍ത്തനം 2.   ഭൂമധ്യരേഖയിലും ധ്രുവപ്രദേശത്തും അനുഭവപ്പെടുന്ന താപം, മര്‍ദം എന്നിവ താരതമ്യം ചെയ്ത്  ഇവിടെ ക്ലിക്ക് ചെയ്ത് കിട്ടുന്ന പട്ടിക പൂര്‍ത്തിയാക്കുക.


ഹീറ്റ് ബഡ്ജറ്റ്

അന്തരീക്ഷവും ഭൂമിയും ആഗിരണം ചെയ്യുന്നതും പുറത്തുവിടുന്നതുമായ സൗര താപത്തിന്റെ അളവിനെ ഹീറ്റ് ബഡ്ജറ്റ് എന്നുപറയാം


heat_budget

താഴെ കാണുന്ന അനിമേഷന്‍ പ്ലേ ചെയ്തു നോക്കൂഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഅടുത്ത പേജ്