ഉള്ളടക്കം


രാസപ്രവര്‍ത്തനങ്ങളും  മോള്‍ സങ്കല്‍പനവും

താപനില
താപനിലയിലുണ്ടാകുന്ന മാറ്റം കൊളീഷന്റെ എണ്ണത്തില്‍ മാറ്റമുണ്ടാക്കുമോ? ഇത് രാസപ്രവര്‍ത്തന വേഗതയില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുക. താഴെ കൊടുത്തിരിക്കുന്ന ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ. നിരീക്ഷണങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ.
(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  റേഡിയോ ബട്ടണ്‍ ഉപയോഗിച്ച് "Constant parameter" ല്‍ Volume തെരഞ്ഞെടുക്കുക. "Gas in Chamber" ല്‍ "Light species"  തെരഞ്ഞെടുക്കുക. നിശ്ചിത എണ്ണം molecules(eg. 10) fill ചെയ്യുക.കൊളീഷന്‍ നിരീക്ഷിക്കൂ. Screen ല്‍ താഴെ spirit lamp ന്റെ symbolന് വലതു ഭാഗത്തുള്ള സ്ലൈഡര്‍ ഡ്രാഗ് ചെയ്ത് പിടിച്ച് Temperature കൂട്ടുക. താപനില കൂടുമ്പോള്‍ തന്മാത്രകളുടെ ചലനവേഗത എങ്ങനെ മാറുന്നു? കൊളീഷന്റെ എണ്ണത്തിലുണ്ടായ മാറ്റം നിരീക്ഷിച്ച് സയന്‍സ് ഡയറിയില്‍ രേഖപ്പെടുത്തൂ)

താപനിലയും രാസപ്രവര്‍ത്തന വേഗതയും - PhET Animation (Gas Properties)

സമീകൃത രാസസമവാക്യങ്ങള്‍
    സമീകൃതരാസസമവാക്യങ്ങള്‍ പഠിച്ചു കഴിഞ്ഞല്ലോ. താഴെ കൊടുത്തിരിക്കുന്ന ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് കൂടുതല്‍ പരിശീലനങ്ങളിലേര്‍പ്പെടൂ. Real reaction നും game ഉം  "പ്രവര്‍ത്തപ്പിക്കുന്ന വിധം"  പ്രത്യേകം നല്‍കിയിരിക്കുന്നു.
1.Real Reaction
(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  "Real Reaction" നില്‍ ക്ലിക്ക് ചെയ്യുക. തന്നിരിക്കുന്ന മൂന്ന് രാസപ്രവര്‍ത്തനങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക. രാസപ്രവര്‍ത്തനത്തിന്റെ Balanced Chemical Equation തെളിയുന്നത് കാണാം. "Before Reaction"ന് താഴെ നീല ബോക്സിനടിയില്‍ ഓരോ മൂലക തന്മാത്രകളുടെയും എണ്ണം select ചെയ്യുക. "After Reaction"ന് താഴെ നീല ബോക്സിനടിയില്‍ ഉല്പന്ന തന്മാത്രകളുടെ എണ്ണവും അവശേഷിക്കുന്ന അഭികാരക തന്മാത്രകളുടെ എണ്ണവും തെളിയുന്നത് കാണാം. എണ്ണം മാറ്റി പ്രവര്‍ത്തനം ആവര്‍ത്തിച്ച് നോക്കൂ.)
എപ്പോഴാണ് പ്രവര്‍ത്തനം പൂര്‍ണമായി നടന്ന്  അഭികാരകങ്ങള്‍ അവശേഷിക്കാത്തത്? എണ്ണ  ത്തിലുള്ള ഈ അംശബന്ധം Balanced Chemical Equation നിലെ എണ്ണവുമായി യോജിക്കുന്നനുണ്ടോ?
2.Game
ഇനി ഒരു കളിയായാലോ?
(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  "Game" ല്‍ ക്ലിക്ക് ചെയ്ത് Game window തുറക്കുക.ഒന്നാമത്തെ level തെരഞ്ഞെടുത്ത് Strat ബട്ടണ്‍ ക്ലിക്ക് ചെയ്യുക.സക്രീനില്‍ മുകളിലായി Balanced Chemical Equation നല്കിയിരിക്കുന്നത് കാണാം. Products, Left Over ഇവയില്‍ ലഭിക്കേണ്ട തന്മാത്രകളുടെ എണ്ണം സൂചിപ്പിച്ചിരിക്കുന്നു. ഇതിനനുസൃതമായി  Reactants ന്റെ എണ്ണം പൂരിപ്പിച്ചാല്‍ നിങ്ങള്‍ വിജയിക്കും. Level 1 കഴിഞ്ഞാല്‍ Level 2, Level 3 എന്നിവ ചെയ്ത് നോക്കുമല്ലോ.

സമീകൃത രാസസമവാക്യങ്ങള്‍ - PhET - Animation
(Reactants, Products and Leftovers)