ഉള്ളടക്കം


രാസപ്രവര്‍ത്തനങ്ങളും  മോള്‍ സങ്കല്‍പനവും


തന്മാത്രകള്‍ തമ്മിലുള്ള കൊളീഷന്റെ ഫലമായാണ് രാസപ്രവര്‍ത്തനം നടക്കുന്നതെന്ന് നമുക്കറിയാം.  ഗാഢത, മര്‍ദ്ദം, താപനില എന്നിവയിലെ വ്യത്യാസമനുസരിച്ച് കൊളീഷനുകളുടെ എണ്ണത്തില്‍ എന്ത് വ്യത്യാസമാണുണ്ടാകുന്നതെന്ന് ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നിരീക്ഷിക്കൂ.

ഗാഢത
ഗാഢതയിലുണ്ടാകുന്ന മാറ്റം കൊളീഷന്റെ എണ്ണത്തിലും അതുവഴി രാസപ്രവര്‍ത്തന വേഗതയിലും എന്ത് മാറ്റമാണ് ഉണ്ടാക്കുക. താഴെ കൊടുത്തിരിക്കുന്ന ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തൂ.
(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  റേഡിയോ ബട്ടണ്‍ ഉപയോഗിച്ച് "Constant parameter" ല്‍ Volume തെരഞ്ഞെടുക്കുക. "Gas in Chamber" ല്‍ "Light species"  തെരഞ്ഞെടുക്കുക.ആദ്യം കുറവ് എണ്ണം തന്‍മാത്രകള്‍ ചേര്‍ത്തും, തുടര്‍ന്ന് എണ്ണം വര്‍ദ്ധിപ്പിച്ചും കൊളീഷന്റെ എണ്ണത്തിലുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.)

ഗാഢതയും രാസപ്രവര്‍ത്തന വേഗതയും - PhET Animation (Gas Properties)


മര്‍ദ്ദം
മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റം കൊളീഷന്റെ എണ്ണത്തിലും അതുവഴി രാസപ്രവര്‍ത്തന വേഗതയിലും എന്ത് മാറ്റമാണ് ഉണ്ടാക്കുക. താഴെ കൊടുത്തിരിക്കുന്ന ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ. നിരീക്ഷണങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ.
(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  റേഡിയോ ബട്ടണ്‍ ഉപയോഗിച്ച് "Constant parameter" ല്‍ Temperature തെരഞ്ഞെടുക്കുക. "Gas in Chamber" ല്‍ "Light species"  തെരഞ്ഞെടുക്കുക.നിശ്ചിത എണ്ണം molecules(eg. 10) fill ചെയ്യുക.കൊളീഷന്‍ നിരീക്ഷിക്കൂ.പാത്രത്തിന്റെ handle ചലിപ്പിച്ച് വ്യാപ്തം കുറക്കുക.  കൊളീഷന്റെ എണ്ണത്തിലുണ്ടായ മാറ്റം നിരീക്ഷിക്കൂ.മര്‍ദ്ദം കൂടുമ്പോള്‍ കൊളീഷന്റെ എണ്ണം കൂടുന്നില്ലേ ?)

മര്‍ദ്ദവും രാസപ്രവര്‍ത്തന വേഗതയും - PhET Animation (Gas Properties)
അടുത്ത താള്‍