ഉള്ളടക്കം

വാതകാവസ്ഥ

ബോയില്‍ നിയമം

താഴെ കൊടുത്തിരിക്കുന്ന ഇന്ററാക്ടീവ് ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച്   വാതകങ്ങളുടെ വ്യാപ്തവും മര്‍ദ്ദവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ശ്രമിച്ചുനോക്കൂ....  (റീഡിംഗുകള്‍ പ്രത്യേകിച്ച് രേഖപ്പെടുത്തേണ്ടതില്ല.)
(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  റേഡിയോ ബട്ടന്‍ ഉപയോഗിച്ച് വാതകം തെരഞ്ഞെടുക്കുക. പിസ്റ്റണ്‍ ഡ്രാഗ്  ചെയ്ത് വ്യത്യസ്ത വ്യാപ്തങ്ങളിലുള്ള മര്‍ദ്ദം നിരീക്ഷിക്കുക. മൗസ് സ്വതന്ത്ര മാക്കുമ്പോള്‍ പട്ടികയില്‍ വ്യാപ്തവും മര്‍ദ്ദവും രേഖപ്പെടുത്തപ്പെടുന്നത് കാണാം. PV സ്ഥിരമാണോ എന്ന് പരിശോധിക്കുക. Pressure guage reading right to left ആണെന്നത്  പ്രത്യേകം ശ്രദ്ധിക്കുമല്ലോ...)

ബോയില്‍ നിയമം  - ഇന്ററാക്ടീവ് അനിമേഷന്‍


ചാള്‍സ് നിയമം

താഴെ കൊടുത്തിരിക്കുന്ന ഇന്ററാക്ടീവ് അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം കണ്ടെത്തൂ...

(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  സ്ലൈഡര്‍ ഏതെങ്കിലും ഒരറ്റത്ത് ക്രമീകരിക്കുക. താപനില ചെറിയ ഇടവേളകളില്‍ വ്യത്താസപ്പെടുത്തി വ്യാപ്തത്തിലുണ്ടാകുന്ന മാറ്റം എന്താണെന്ന് ഗ്രാഫില്‍ നിരീക്ഷിക്കൂ. ഓരോസമയത്തുമുള്ള താപനില കുറിച്ചെടുക്കാന്‍ മറക്കരുതേ. ഇങ്ങനെ ഏതാനും താപനിലകളിലുണ്ടാകുന്ന വ്യാപ്തം നിരീക്ഷിച്ച്  രേഖപ്പെടുത്തുക. തുടര്‍ന്ന്  'SHOW DATA TABLE' ക്ലിക്ക് ചെയ്യുക. ഓരോ താപനിലയിലുമുള്ള വ്യാപ്തം ഒരു ഗ്രാഫ് പേപ്പറില്‍ രേഖപ്പെടുത്തുക. 'Show plot' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഗ്രാഫുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ...)

ചാള്‍സ് നിയമം  - ഇന്ററാക്ടീവ് അനിമേഷന്‍

അവോഗാഡ്രോ നിയമം

താപനിലയും മര്‍ദ്ദവും വ്യത്യാസപ്പെടുത്താതെ വാതകത്തിന്റ വ്യാപ്തം എങ്ങനെ വര്‍ദ്ധിപ്പിക്കാം? തന്‍മാത്രകളുടെ എണ്ണം കൂട്ടുമ്പോള്‍ എന്തു മാറ്റം സംഭവിക്കും? കുറക്കുമ്പോഴോ? താഴെ കൊടുത്തിരിക്കുന്ന ഇന്ററാക്ടീവ് ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ.

(പ്രവര്‍ത്തിപ്പിക്കുന്ന വിധം :  "Constant parameters" എന്നിടത്ത് pressure റേഡിയോ ബട്ടന്‍ തെരഞ്ഞെടുക്കുക. "Gas in chamber" ന് താഴെ "Heavy species" ന്  നേരെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുക. വ്യാപ്തത്തിലുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക. ഇനി എണ്ണം കുറച്ചുനോക്കൂ... എന്താണ് ദൃശ്യമാകുന്നത്? Light species ഉപയോഗിച്ച് പരീക്ഷണം ആവര്‍ത്തിച്ച് നോക്കൂ.)

അവോഗാഡ്രോ നിയമം  - PhET അനിമേഷന്‍