ഉള്ളടക്കം

Updated on 13 February 2012

ണ്ടും, കേട്ടും, പറഞ്ഞും, ചെയ്തും പഠിക്കേണ്ട കാര്യങ്ങള്‍ ശരിയായ രീതിയില്‍ സമന്വയിപ്പിക്കപ്പെട്ടവയാണ് നമ്മുടെ പുതിയ പാഠപുസ്തകങ്ങള്‍. ഈ ഗണത്തില്‍പെട്ട പത്താം ക്ലാസ്സിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന് കൂടുതല്‍ ജീവനുള്ളതാക്കുന്നതിന് വിവരവിനിമയസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കപെടേണ്ടതാണ്. ജൈവമണ്ഡലത്തിന്റെയും  അതിലെ ജീവീയഘടകങ്ങളുടെയും ഏറ്റവും ലഘുവായ ജീവല്‍പ്രവര്‍ത്തനങ്ങള്‍ മുതല്‍ അതിസങ്കീര്‍ണ്ണമായ ഘടനവരെ ഏറ്റവും ലളിതവും രസകരവുമായ രീതിയില്‍ പഠനബോധന പ്രക്രിയയില്‍ സന്നിവേശിപ്പിക്കുവാന്‍ വിവരവിനിമയ സാങ്കേതികവിദ്യക്കുമാത്രമേ കഴിയൂ. അതിനുള്ള ചുവടുവയ്പുകളാക്കി മാറ്റാവുന്ന ഏതാനും പ്രവര്‍ത്തനങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.


രോ അദ്ധ്യായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെങ്ങിനെയെന്ന വിശദീകരണവും  നല്കിയിട്ടുണ്ട്.

ഇത് ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ ചുവടെ കാണുന്ന deb ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം Applications -> School-Resources ->  Biology for Class X എന്ന മെനു വഴി ഇതു തുറക്കാം.

ഒന്നു മുതല്‍ ഏഴ് വരെ അധ്യാങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ ICT Resource Biology_X Part 3 എന്ന deb ഫയല്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

Download ICT Resource Biology_X Part 1
Download ICT Resource Biology_X Part 2
Download ICT Resource Biology_X Part 3


                                           പാഠഭാഗങ്ങളിലേക്ക്