6.സുരക്ഷയും ചികിത്സയും
രോഗങ്ങള്‍ക്ക് കാരണമായ വിവിധസൂക്ഷമജീവികളെക്കുറിച്ചും വിവിധ രോഗങ്ങളെക്കുറിച്ചും കഴിഞ്ഞ അദ്ധ്യായത്തില്‍ നാം മനസ്സിലാക്കി.ഇത്തരം രോഗകാരികളായ നിരവധി സൂക്ഷമജീവികള്‍ നമുക്ക് ചുറ്റും ധാരാളമുണ്ടെങ്കിലും നമ്മുടെ ശരീരം ഇത്തരം സൂക്ഷമജീവികള്‍ക്കെതിരെ നിരവധി മുന്‍കരുതല്‍ കൈക്കൊള്ളുന്നതിനെക്കുറിച്ചാണ് ഈ അധ്യായത്തിന്റെ ആദ്യഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്.
ശരീരത്തെ ആകെ പൊതിഞ്ഞു സൂക്ഷിക്കുന്ന ത്വക്ക് ഏറ്റവും കരുത്തുറ്റ കോട്ടതന്നെയാണ്.ശരീരത്തില്‍ രോഗാണുക്കള്‍ കടക്കാന്‍ സാധ്യതയുള്ള എല്ലായിടത്തും അവയെ തടയാനും നശിപ്പിക്കാനും ഉള്ള സംവിധാനം ഉണ്ട്.പാഠപുസ്തകം പേജ് 78ല്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ തന്നിരിക്കുന്ന സുചനകളെ അടിസ്ഥാനമാക്കി ബോക്സില്‍ നമ്പറുകള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട പ്രവര്‍ത്തനം ഒരു ജിയോജിബ്ര അപ്ലെറ്റിന്റെ രൂപത്തില്‍ നല്‍കിയിരിക്കുന്നു.ആ പ്രവര്‍ത്തനം ചെയ്തുനോക്കൂ.
ഏറ്റവും വലിയ അവയവമായ സംവിധാനമായ ത്വക്ക് ശരീരത്തിന്റെ സംരക്ഷണം നിര്‍വ്വഹിക്കുന്നത് എങ്ങിനെയെല്ലാമാണെന്ന് താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കൂ.
മുകളില്‍ സൂചിപ്പിച്ച തടസ്സങ്ങളെല്ലാം മറികടന്ന് രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടന്നാലോ?
ശരീരം അതിന്റെ സ്വാഭാവിക ഊഷ്മാവ് ഉയര്‍ത്തി രോഗാണുക്കളെ നശിപ്പിക്കാന്‍ സാധിക്കുമോ എന്ന് നോക്കുന്നു.