5.സമസ്ഥിതി തകരുമ്പോള്‍
ശരീരത്തിന്റെ ആന്തരസമസ്ഥിതിയുടെ സന്തുലനം തകരുമ്പോള്‍ നമുക്കുണ്ടാകുന്ന വിവിധ രോഗങ്ങളെക്കുറിച്ചും ഈ രോഗങ്ങള്‍ക്ക് കാരണമായ വിവിധ സൂക്ഷ്മജീവികളെക്കുറിച്ചും രോഗസംക്രമണ രീതികളെക്കുറിച്ചുമാണ് നാം ഈ അധ്യായത്തിന്റെ ആദ്യഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. പുകയില, മദ്യം, മയക്കുമരുന്ന് മുതലായ ദുശ്ശീലങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍, കാന്‍സര്‍, ജനിതകരോഗങ്ങള്‍, മൂത്രപഥത്തിലെ അണുബാധ എന്നിവയേക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ജന്തുക്കളിലും സസ്യങ്ങളിലും കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചാണ് ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് നാം ചര്‍ച്ച ചെയ്യുന്നത്.
മനുഷ്യരില്‍ രോഗത്തിനു കാരണമായ ചില സൂക്ഷമജീവികള്‍, ഇവ മൂലമുണ്ടാകുന്ന രോഗങ്ങള്‍, പകരുന്ന വിധം, ഈ രോഗങ്ങള്‍ ശരീരത്തെ ബാധിക്കുന്ന വിധം (പാഠപുസ്തകം പേജ് 68) എന്നിവ ഉള്‍ക്കൊള്ളുന്ന പ്രസന്റേഷന്‍ നിരീക്ഷിച്ചതിനു ശേഷം ഇവിടെ നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ത്തിയാക്കുക.