4.ഉപാപചയത്തിന് ശേഷം
മനുഷ്യന് ഒരു ദിവസം ശരാശരി 1.5 ലിറ്റര്‍ മൂത്രം വിസര്‍ജ്ജിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഈ അളവില്‍ മാറ്റം ഉണ്ടാകുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തായിരിക്കാം കാരണം? ചുവടെ നല്‍കിയിരിക്കുന്ന ജിയോജിബ്ര അപ്പ്‌ലെറ്റ് നിരീക്ഷിച്ച് മൂത്രത്തിന്റെ അളവ് വ്യത്യാസപ്പെടുന്ന സാഹചര്യങ്ങളും അതില്‍ ADH ന്റെ പങ്കും വിശകലനം ചെയ്ത് നിഗമനം രൂപപ്പെടുത്തൂ.
നമ്മുടെ തെറ്റായ ആരോഗ്യശീങ്ങളും ജീവിതശൈലിയും വലിയതോതില്‍ വൃക്കകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് വൃക്കകള്‍ തകരാറിലാവുകയും ജീവന്‍ അപകടത്തിലാവുകയും ചെയ്തേക്കാം. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായ ഒരു വ്യക്തിയുടെ ജീവന്‍ നില നിര്‍ത്താന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? ഡയാലിസിസ് എന്ന് കേട്ടിട്ടില്ലേ? എന്താണ് ഡയാലിസിസ്? സങ്കീര്‍ണ്ണമായ യന്ത്രസംവിധാനമുപയോഗിച്ച് രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റി ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഇത്. നല്‍കിയിരിക്കുന്ന വീഡിയോ നിരീക്ഷിച്ച് ഡയാലിസിസിന്റെ വിവിധ ഘട്ടങ്ങള്‍ സയന്‍സ് ഢയറിയില്‍ രേഖപ്പെടുത്തൂ.
മനുഷ്യനെ പോലെ തന്നെ മറ്റ് ജീവികളിലും ഉപാപചയ പ്രവര്‍ത്തനഫലമായുണ്ടാവുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ അവ ജീവിക്കുന്ന സാഹചര്യങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് അവയുടെ ഘടന വ്യത്യസ്തങ്ങളാണ്. നല്‍കിയിരിക്കുന്ന പ്രസന്റേഷന്‍ നിരീക്ഷിച്ച് മറ്റ് ജീവികളിലെ വിസര്‍ജ്ജനാവയവങ്ങള്‍, വിസര്‍ജ്ജ്യവസ്തു, വിസര്‍ജ്ജനമാര്‍ഗ്ഗം എന്നിവ താരതമ്യം ചെയ്ത് സാമ്യ വ്യത്യാസങ്ങളും അതിന്റെ പ്രധാന കാരണങ്ങളും കണ്ടെത്തി സയന്‍സ് ഡയറിയില്‍ രേഖപ്പെടുത്തൂ.