ഉള്ളടക്കം


7.നമ്മളെങ്ങനെ നമ്മളായി

മാതാപിതാക്കളുടെ സ്വഭാവസവിശേഷതകള്‍ സന്താനങ്ങളിലേക്ക് വ്യാപരിക്കുന്നതും സന്താനങ്ങള്‍ മാതാപിതാക്കളുടെ സ്വഭാവങ്ങളോട് സാമ്യവും വ്യതിയാനവും പ്രകടിപ്പിക്കുന്നതും പൂരാതനകാലം മുതല്‍ മനുഷ്യന്റെ നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.


ശാസ്ത്രജ്ഞന്മാര്‍ ഈ മേഖലയില്‍ നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും മനുഷ്യന്റെ പുരോഗതിയിലെ നാഴികകല്ലുകളാണ്. ആരോഗ്യരംഗത്തെ വന്‍കുതിപ്പിന് ഇടയായ ജനിതകശാസ്ത്ര പഠനങ്ങളും കണ്ടുപിടുത്തങ്ങളും നിരവധിയാണ്. ഈ ജൈത്രയാത്രയില്‍ വിലയേറിയ സംഭാവനകള്‍ നല്കിയ ശാസ്ത്രഞ്ജന്മാരുടെ വിവങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രസന്റേഷനാണ് താഴെ നല്കിയിരിക്കുന്നത്.ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ pdf രൂപം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ odp രൂപം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


നിതകശാസ്ത്രപഠനത്തിന് ശാസ്ത്രീയ അടിത്തറപാകിയത് ഗ്രിഗര്‍ ജോഹാന്‍ മെന്‍ഡല്‍ എന്ന ശാസ്ത്രജ്ഞനാണ്. ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നാണദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വര്‍ഗ്ഗസങ്കരണ പരീക്ഷണങ്ങള്‍ ഇന്നും ചോദ്യം ചെയ്യപ്പെടാത്ത ആധികാരികതയോടെ ശാസ്ത്രലോകം വാഴ്ത്തുന്നു.


വര്‍ഗ്ഗസങ്കരണം

വര്‍ഗ്ഗസങ്കരണഘട്ടങ്ങള്‍
വര്‍ഗ്ഗസങ്കരണത്തിലെ വിവധ ഘട്ടങ്ങള്‍ നിങ്ങള്‍ കണ്ടുവല്ലോ. ഇനി താഴെ നല്കിയിരിക്കുന്ന മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനം ചെയ്തുനോക്കു. ഈ പ്രവര്‍ത്തനത്തില്‍ വലതുവശത്ത് നല്കിയിരിക്കുന്ന വിവധ വര്‍ഗ്ഗസങ്കരണഘട്ടങ്ങള്‍ ഇടതുവശത്തേക്ക് വലിച്ചിട്ട് പരിശോധിക്കാം എന്ന ബട്ടണ്‍ അമര്‍ത്തി നിങ്ങളുടെ നിഗമനം ശരിയാണോയെന്നു പരിശോധിക്കൂഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക


മുന്‍ പേജ്                                        അടുത്ത പേജ്