6.സുരക്ഷയും ചികിത്സയും
മുറിവുണ്ടാകുമ്പോള്‍
രക്തം കട്ടപിടിക്കുന്നത് ഒരു രക്ഷാനടപടിയാണ്. അമിതമായി രക്തം
നഷ്ടപ്പെടുന്നത് തടയാനും മുറിവില്‍ക്കൂടി രോഗാണുക്കള്‍ കടക്കുന്നത്
തടയാനും ഇത് കൂടിയേ തീരൂ. വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെയാണ്
രക്തം കട്ടപിടിക്കുന്നത്. ഈ പ്രവര്‍ത്തനത്തിലെ പ്രധാന ഘട്ടങ്ങള്‍
ഓരോന്നായി നല്‍കിയിരിക്കുന്ന ജിയോജിബ്ര അപ്ലെറ്റ് കാണുക.
ചെക്ക്ബോക്സുകളില്‍ ക്ളിക്ക് ചെയ്ത് ഓരോ ഘട്ടവും കാണുക.
മുകളില്‍ നാം കണ്ട സുരക്ഷാസംവിധാനങ്ങളെല്ലാം മറികടന്ന് ശരീരം രോഗത്തിനുകീഴടങ്ങുമ്പോഴാണ് വിവിധ ചികില്‍സാരീതികള്‍ തേടേണ്ടിവരുന്നത്.
സാധാരണമായ രോഗങ്ങള്‍ക്കെതിരെ എല്ലാവര്‍ക്കും പ്രതിരോധകുത്തിവെപ്പ് നടത്താറുണ്ട്. ദേശീയ പ്രതിരോധവല്‍ക്കരണ പട്ടിക നോക്കി നല്‍കിയിരിക്കുന്ന പട്ടിക പൂര്‍ത്തിയാക്കുക.
ഇന്ന്
ഓരോ അവയവത്തിനും അവയവവ്യവസ്ഥകള്‍ക്കും പ്രത്യേകം ചികില്‍സാ
വിഭാഗങ്ങളുണ്ട്.പ്രധാനപ്പെട്ട സ്പെഷ്യലൈസേഷന്‍ മേഖലകളുടെ ഒരു പട്ടിക ഇവിടെ
നല്‍കുന്നു. ഓരോ വിഭാഗത്തിന്റെയും മുകളില്‍ ക്ളിക്ക് ചെയ്താല്‍ അതുമായി
ബന്ധപ്പെട്ട ഇംഗ്ളീഷ് വിക്കീപീഡിയ പേജുകളിലേക്ക് പോകാനും അവിടെ നിന്നും
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ലഭിക്കും
സ്പെഷ്യലൈസേഷന്‍
ബന്ധപ്പെട്ട മേഖല
പീഡിയാട്രിക്സ്
ശിശുരോഗ ചികില്‍സ
കാര്‍ഡിയോളജി
ഹൃദയചികില്‍സ
ജെറിയാട്രിക്സ്
വാര്‍ധക്യരോഗചികില്‍സ
ഓങ്കോളജി
കാന്‍സര്‍ ചികില്‍സ
ഓഫ്താല്‍മോളജി
നേത്രചികില്‍സ
ന്യൂറോളജി
മസ്തിഷ്ക്ക നാഡീരോഗചികില്‍സ
യൂറോളജി
മൂത്രീസയ രോഗചികില്‍സ
ഗൈനക്കോളജി
സ്ത്രീരോഗ ചികില്‍സ
റേഡിയോളജി
റേഡിയേഷന്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണ്ണയവും ചികില്‍സയും
ഇ.എന്‍.ടി
ചെവി.തൊണ്ട,മൂക്ക് സംബന്ധിച്ച രോഗങ്ങളുടെ ചികില്‍സ