2. പ്രതികരണങ്ങള്‍ ഇങ്ങനെയും
ഉദ്ദീപനങ്ങള്‍ക്കനുസരിച്ച്
ആകസ്മികവും അനൈച്ഛികവുമായി ഉണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളാണ് റിഫ്ലക്സ്
പ്രവര്‍ത്തനങ്ങള്‍. റിഫ്ലക്സ് പ്രവര്‍ത്തനങ്ങള്‍ തലച്ചോറിലെ ബോധതലങ്ങള്‍
അറിഞ്ഞുകൊണ്ടല്ല സംഭവിക്കുന്നത്. കേന്ദ്രനാഡീവ്യവസ്ഥയുടെ ഘടകങ്ങളായ
തലച്ചോറ്, സുഷുമ്ന എന്നിവയില്‍ നിന്നും റിഫ്ലക്സ് പ്രവര്‍ത്തനങ്ങള്‍
ഉണ്ടാകാറുണ്ട്. എന്നാല്‍ സുഷുമ്നയില്‍ നിന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍
അധികവും ഉണ്ടാകുന്നത്. സുഷുമ്നയുടെ ഘടന വ്യക്തമാക്കുന്ന വിഡിയോ
നല്‍കിയിരിക്കുന്നത് നിരീക്ഷിക്കൂ.
പ്രവര്‍ത്തനം 1: റിഫ്ളക്സ് ആര്‍ക്ക് – അനിമേഷന്‍
(ജീവശാസ്ത്ര പാഠപുസ്തകം പേജ് 24 മുതല്‍ 26 വരെ)
റിഫ്ളക്സ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വീഡിയോ പ്രവര്‍ത്തിപ്പിച്ചുനോക്കി പാഠപുസ്കത്തിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.