2. പ്രതികരണങ്ങള്‍ ഇങ്ങനെയും
പ്രവര്‍ത്തനം 2: നാഡീവ്യവസ്ഥയുടെ ഭാഗങ്ങള്‍
നാഡീവ്യവസ്ഥയിലെ
വ്യത്യസ്തഘടകങ്ങള്‍ എങ്ങനെയാണ് പരസ്പരബന്ധിതമായി പ്രവര്‍ത്തിക്കുന്നത്
എന്ന് നിരീക്ഷിക്കുന്നതിനായി നല്‍കിയിരിക്കുന്ന അപ്പ്ലെറ്റിലെ ചെക്ക്
ബോക്സില്‍ ക്ലിക്ക് ചെയ്യുക.
(അധ്യാപകരോട്
: പാഠപുസ്തകത്തിലെ ചിത്രീകരണ വിശകലനവും ഫ്ലോചാര്‍ട്ട് പൂര്‍ത്തിയാക്കലും
എന്ന പ്രവര്‍ത്തനം(ചിത്രീകരണം 2.1) ചെയ്യുന്നതിന് വേണ്ടിയാണ് ഈ
അപ്പ്ലെറ്റ് പ്രയോജനപ്പെടുത്തേണ്ടത് (അദ്ധ്യാപകസഹായി
പ്രവര്‍ത്തനം.9). നല്‍കിയിരിക്കുന്ന ചെക്ക് ബോക്സില്‍ ക്ലിക്ക് ചെയ്ത്
നാഡീവ്യവസ്ഥയിലെ വ്യത്യസ്ഥഘടകങ്ങള്‍ എങ്ങനെയാണ് പരസ്പരബന്ധിതമായി
പ്രവര്‍ത്തിക്കുന്നത് എന്ന ആശയം വിനിമയം ചെയ്യുകയാണ് ഇത് കൊണ്ട്
ഉദ്ദേശിക്കുന്നത്. പാഠപുസ്തകത്തിലെ സൂചകങ്ങള്‍ അടിസ്ഥാനമാക്കി
ഫ്ലോചാര്‍ട്ട് പൂര്‍ത്തിയാക്കിതിന് ശേഷം ഈ പ്രവര്‍ത്തനം ചെയ്യുന്നതാവും
ഉചിതം).
പ്രവര്‍ത്തനം 3: ജീവികളിലെ പ്രതികരണങ്ങള്‍
(ജീവശാസ്ത്ര പാഠപുസ്തകം പേജ് 30)
മനുഷ്യനില്‍
വിവിധ പ്രതികരണങ്ങള്‍ നടക്കുന്നതില്‍ നാഡീവ്യൂഹം പ്രധാന പങ്ക്
വഹിക്കുന്നു.എന്നാല്‍ നാഡീവ്യൂഹം കൂടുതല്‍ വികാസം പ്രാപിച്ചിട്ടില്ലാത്ത
ജീവികളിലും സസ്യങ്ങളിലും വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍
നടക്കുന്നുണ്ട്.ഏകകോശജീവികളിലും താഴ്ന്നതലത്തിലുള്ള ജീവികളിലും നടക്കുന്ന
പ്രതികരണങ്ങള്‍ക്കു പിന്നിലുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള ഒരു
പ്രസന്റേഷനാണ് ചുവടെ നല്‍കിയിരിക്കുന്നത്. (സ്ലൈഡുകള്‍ മാറ്റാന്‍ ചിത്രത്തിന്റെ മുകള്‍ഭാഗത്തു കാണുന്ന ത്രികോണത്തില്‍ ക്ലിക്കു് ചെയ്യുക)
ഈ പ്രസന്റേഷന്റെ odp, pdf ഫോര്‍മാറ്റുകള്‍ ചുവടെയുള്ള ലിങ്കുകളില്‍.
ഇമേജ് ഗാലറി