4.ഉപാപചയത്തിന് ശേഷം
ഉപാപചയപ്രവര്‍ത്തനത്തിന്റെ
ഫലമായുണ്ടാകുന്ന ഉപോല്‍പ്പന്നങ്ങള്‍ പലതും പാഴ്‌വസ്തുക്കളാണ്. ഇവ യഥാസമയം
പുറംതള്ളുന്നതിനുള്ള സംവിധാനം നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു
എന്ന് മനസ്സിലാക്കുകയാണ് ഈ അദ്ധ്യായം കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യനിലെ
വിസര്‍ജ്ജനവ്യവസ്ഥയാണ് ഈ അദ്ധ്യായത്തില്‍ പ്രധാനമായും പ്രദിപാദിക്കുന്നത്.
ഇതോടൊപ്പം തന്നെ മറ്റ് ജീവികളിലെ വിസര്‍ജ്ജനപ്രക്രിയ പരിചയപ്പെടാനും
കൂടുതല്‍ അന്വേഷിച്ചറിയാനും ഈ അദ്ധ്യായം അവസരം ഒരുക്കുന്നുണ്ട്.
ശരീരത്തില്‍ ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു പാഴ് വസ്തുവാണ് യൂറിയ. ഇത്
മൂത്രത്തിലൂടെയാണ് പുറം തള്ളപ്പെടുന്നത്. മൂത്രത്തിലെ യൂറിയയുടെ
സാന്നിധ്യം മനസ്സിലാക്കുന്നതിന് നിങ്ങളുടെ പാഠപുസ്തകത്തില്‍
നല്‍കിയിരിക്കുന്ന പരീക്ഷണം ചെയ്ത് നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റ്
ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ത്തിയാക്കുക. വര്‍ക്ക് ഷീറ്റ്
രക്തത്തില്‍
രൂപപ്പെടുന്ന യൂറിയ ശരീരത്തിന് ദോഷകരമായതിനാല്‍ അത് ശരീരത്തില്‍ നിന്നും
നീക്കം ചെയ്യപ്പെടേണ്ടതുണ്ട്. ഇതിന് സഹായിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള
ഒരു ജോഡി വൃക്കകളാണ്. വൃക്കകള്‍ രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍
അരിച്ചുമാറ്റുന്നത് എങ്ങനെയെന്നറിയാന്‍ അവയുടെ ആന്തരഘടന
മനസ്സിലാക്കേണ്ടതുണ്ട്. നല്‍കിയിരിക്കുന്ന വിഡിയോ നിരിക്ഷിച്ച് ചുവടെ
നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റ് 2 (പദസൂര്യന്‍) ഡൗണ്‍ലോഡ് ചെയ്ത്
പൂര്‍ത്തിയാക്കി ക്ലാസ്സില്‍ അവതരിപ്പിക്കൂ.