8.ജീവന്റെ കഥ ജീവികളുടെയും
ഭൂമിയില്‍ ജീവന്റെ ആദ്യകണിക ആവിര്‍ഭവിച്ചതിനുശേഷം ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ ക്രമാനുഗതമായ പരിണാമം വഴി ഭൂമിയില്‍ ഇന്നുകാണുന്ന തരത്തിലുള്ള ജീവജാലങ്ങള്‍ രൂപം കൊണ്ടതും മനുഷ്യപരിണാമവും ആണ് ഈ അധ്യായത്തിലെ പ്രധാന പ്രതിപാദ്യവിഷയം. വിവിധ കാലങ്ങളില്‍ ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞന്‍മാര്‍ ഇക്കാര്യം പഠനവിഷയമാക്കിയിട്ടുണ്ട്. റഷ്യന്‍ ശാസ്ത്രജ്ഞനായ ഒപാരിനും ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ ജെ ബി എസ് ഹാല്‍ഡേനും ഇക്കാര്യത്തില്‍ സമാനമായ നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നത്. നിരവധി പരീക്ഷണങ്ങളിലൂടെ സാധൂകരിക്കപ്പെട്ട ഈ പരികല്‍പന പാഠപുസ്തകത്തില്‍ പേജ് 108 ല്‍ ചേര്‍ത്തിരിക്കുന്നു. ആ ഭാഗം വായിച്ചതിനുശേഷം താഴെ ജിയോജിബ്ര അപ്ലെറ്റ് ആയി നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റ് കാണുക. ഉത്തരങ്ങള്‍ ഒരു കടലാസ്സില്‍ എഴുതിയതിനു ശേഷം ചെക്ക്ബോക്സില്‍ ടിക്ക് ചെയ്ത് ശരിയുത്തരം പരിശോധിക്കുക.
പരിണാമത്തെക്കുറിച്ച് ഇന്ന് നമുക്കുള്ള ധാരണയ്ക്ക് പിന്നില്‍ പഴയകാലത്തും ആധുനികകാലത്തും ഈ മേഖലയില്‍ പ്രവര്‍ത്തിച്ച ശാസ്തജ്ഞന്‍മാരുടെ കഠിനാധ്വാനമാണുള്ളത്. ഈ പാഠഭാഗത്ത് അതില്‍ ചിലരെ പരാമര്‍ശിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തന മേഖല, പ്രധാന സംഭാവനകള്‍, ജീവിതകാലം, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രസന്റേഷന്‍ താഴെ കൊടുക്കുന്നു.