ജീവന്റെ കഥ ജീവികളുടെയും
ഭൂമിയുടെ പ്രായം ഏകദേശം 4600 വര്‍ഷം വരുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കണക്കുകൂട്ടിയിട്ടുണ്ട്. സമുദ്രങ്ങളുണ്ടായതും ആദ്യത്തെ ജീവകണിക ആവിര്‍ഭവിച്ചതും കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ജീവപരിണാമത്തിലെയും ഭൂമിയുടെ പരിണാമത്തിലെയും പ്രധാന ഘട്ടങ്ങള്‍ അവ നടന്ന കാലം കൂടി സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കാലഗണന പട്ടിക പാഠപുസ്തകത്തില്‍ പേജ് 109 ല്‍ നല്‍കിയിരിക്കുന്നു. (ചിത്രീകരണം 8.1). സ്ലൈഡര്‍ ചലിപ്പിച്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന പരിണാമത്തിലെ പ്രധാനഘട്ടങ്ങള്‍ നിരീക്ഷിക്കുക.
പരിണാമ ശാസ്ത്രത്തിലെ ഏറ്റവും വഴിത്തിരിവായ നിഗമനങ്ങള്‍ക്ക് രൂപം നല്‍കിയത് ചാള്‍സ് റോബര്‍ട്ട് ഡാര്‍വ്വിന്‍ ആണ്. ജീവപരിണാത്തെ ഏറെ യുക്തിഭദ്രമായി തന്റെ പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചു. ജനിച്ച് ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ സംഭാവനകളെ ലോകം വളരെ ആദരവോടെ കാണുന്നു. അദ്ദേഹത്തിന്റെ കപ്പല്‍യാത്രകളും പ്രകൃതി പര്യവേഷണവും ആരിലും താല്‍പര്യം ജനിപ്പിക്കും. ഡാര്‍വിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താഴെ ചാള്‍സ് ഡാര്‍വ്വിന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ചാള്‍സ് ഡാര്‍വ്വിന്‍
Charles Darwin
About Charles Darwin
ഡാര്‍വ്വിന്റെ ലഘു ജീവചരിത്രവും കപ്പല്‍ യാത്രയും ആ യാത്രക്കിടയിലും അല്ലാതെയും അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച ജീവിവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുന്ന ഒരു വീഡിയോ കാണുക.