3. പ്രതികരണങ്ങള്‍ക്ക് പിന്നിലെ രസതന്ത്രം
പ്രവര്‍ത്തനം 4: രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതില്‍ ഹോര്‍മോണുകളുടെ പങ്ക്
ശരീരത്തിന്റെ
ശരിയായ പ്രവര്‍ത്തനത്തിന് നിശ്ചിത അളവ് കാല്‍സ്യം ആവശ്യമുണ്ട്.
കാല്‍സ്യത്തിന്റെ അളവ് ക്രമീകരിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥി
ഉല്‍പാദിപ്പിക്കുന്ന കാല്‍സിടോണിനും പാരാതൈയ്റോയ്ഡ് ഗ്രന്ഥി
ഉല്‍പാദിപ്പിക്കുന്ന പാരാതോര്‍മോണുമാണ്. പാഠപുസ്തകത്തിലെ ചിത്രീകരണം
3.3(പേജ് 42) വിശകലനം ചെയ്തതിനുശേഷം താഴെയുള്ള പ്രവര്‍ത്തനം ചെയ്യുക. കാല്‍സ്യത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നത് സ്ലൈഡ ചലിപ്പിച്ച് നിരീക്ഷിക്കുക.
പ്രവര്‍ത്തനം 5: സസ്യഹോര്‍മോണുകള്‍
ജന്തുകളിലേതുപോലെ തന്നെ സസ്യങ്ങളുടെയും ജീവല്‍പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന രാസവസ്തുക്കളാണ് സസ്യഹോര്‍മോണുകള്‍. വളര്‍ച്ച, ഇലപൊഴിയല്‍, ഫലം പാകമാകല്‍ തുടങ്ങി പല ജീവല്‍ പ്രവര്‍ത്തനങ്ങളും ഇത്തരം ഹോര്‍മോണുകളുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. സസ്യവളര്‍ച്ചയെ ആക്സിന്‍ എന്ന ഹോര്‍മോണ്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്നു വിശദമാക്കുന്ന വീഡിയോയാണ് ചുവടെ നല്കിയിരിക്കുന്നത്.
ഇമേജ് ഗാലറി