നമ്മുടെ പ്രപഞ്ചം
പ്രകൃതിപ്രതിഭാസങ്ങളെന്നും മനുഷ്യനെ അത്ഭുതപെടുത്തിയിരുന്നു. അവയുടെ പൊരുള്‍ വിശകലനം ചെയ്യാനും വിശദീകരിക്കാനും നടത്തിയ ശ്രമങ്ങളിലൂടെയാണ് ശാസ്ത്രം വികസിച്ചുവന്നത്. ആദിമമനുഷ്യന് വാനനിരീക്ഷണം അത്യാവശ്യമായിരുന്നില്ല. അവര്‍ സ്ഥിരതാമസം തുടങ്ങുകയും കൃഷി , മൃഗപരിപാലനം എന്നിവയില്‍ ഏര്‍പ്പെടുകയും നഗരങ്ങളും സംസ്കാരവും പടുത്തുയര്‍ത്തുകയും ചെയ്ത കാലത്ത് വാനനിരീക്ഷണം അനുപേക്ഷണീയമായി. അങ്ങിനെ ജ്യോതിശാസ്ത്രം വികസിക്കുകയും അതോടൊപ്പം ശാസ്ത്രശാഖകള്‍ രൂപപ്പെടുകയും ചെയ്തു.
സൂര്യന്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്നതായി തോന്നുന്ന സൂര്യപഥമാണ് ക്രാന്തി വൃത്തം. ഒരു ക്രാന്തി വൃത്തത്തെ പന്ത്രണ്ട് സൗരരാശികളായി തിരിച്ച് ഓരോ രാശിക്കും ആ രാശിയിലുള്ള നക്ഷത്രഗണത്തിന്റെ പേരു നല്‍കിയിരിക്കുന്നു.
താഴെകൊടുത്ത ആനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് ഓരോ മാസത്തിലും സൂര്യന്‍ ഏത് നക്ഷത്രഗണത്തിന്റെ സമീപമാണ് കാണപ്പെടുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക.