ഉള്ളടക്കം


ജീവന്റെ കഥ ജീവികളുടെയും

പരിണാമത്തിന് ഉപോല്‍ബലകമായി നിരവധി തെളിവുകള്‍ ഉണ്ട്. ജീവികളുടെ ആകാരതാരതമ്യപഠനവും ജൈവരസതന്ത്ര പഠനവും ഫോസില്‍ പഠനവും വര്‍ഗ്ഗീകരണ ശാസ്ത്രവും ഒക്കെ പരിണാമത്തെ സാധൂകരിക്കുന്നു. പഴയകാലത്ത് ജീവിച്ചിരുന്ന ജീവിവര്‍ഗ്ഗങ്ങളുടെ ലഭ്യമായ ഫോസിലുകളില്‍ നിന്നും അവയുടെ ശരീരപ്രകൃതി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. കുതിരയുടെയും ആനയുടെയും പൂര്‍ണ്ണമെന്ന് പറയാവുന്ന പരിണാമചരിത്രം ഇങ്ങനെ ലഭിച്ചിട്ടുണ്ട്. ആനയുടെ പൂര്‍വ്വരൂപങ്ങളുടെ ചിത്രങ്ങളും അവയുടെ നിരീക്ഷണത്തിലൂടെ നമുക്ക് എത്തിച്ചേരാവുന്ന നിഗമനങ്ങളും ചേര്‍ന്ന വീഡിയോ കണ്ടു നോക്കൂ.



നിരവധി ഘട്ടങ്ങളിലൂടെ കടന്നാണ് മനുഷ്യനും ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കണ്ടെടുത്ത ഫോസിലുകളുടെ പഠനത്തിലൂടെ മനുഷ്യന്റെ പരിണാമചിത്രവും ലഭ്യമായിട്ടുണ്ട്. പരിണാമവൃക്ഷത്തിന്റെ ഏറ്റവും അവസാന ചില്ലയിലുള്ള ആധുനികമനുഷ്യന്റെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പുരോഗതിയുടെ സമഗ്രചിത്രത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

മനുഷ്യപരിണാമത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താഴെക്കാണുന്ന പദങ്ങളില്‍ ക്ലിക്ക് ചെയ്യുക..

മനുഷ്യപരിണാമം       Becoming Human      Human Origins


മുന്‍ പേജ്                                        അടുത്ത പേജ്