അധ്യായം 4 - ത്രികോണമിതി
ഐ.സി.ടി പഠന വിഭവങ്ങള്‍

    ത്രികോണങ്ങളിലെ കോണുകളുടേയും വശങ്ങളുടേയും അളവുകളെ ബന്ധപ്പെടുത്തിയുള്ള പഠനമാണ് ത്രികോണമിതി (Trigonometry).

ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹിപ്പാര്‍ക്കസ് ആണ് ത്രികോണമിതിയുടെ പിതാവായി അറിയപ്പെടുന്നത്.


    ആര്യഭടന്റെ ആര്യഭടീയം, വരാഹമിഹിരന്റെ സൂര്യസിദ്ധാന്തം എന്നിവയില്‍ നിന്നും ഭാരതത്തിലും ത്രികോണമിതി കൈകാര്യം ചെയ്തിരുന്നതായി മനസ്സിലാക്കാം.


    ഐ.സി.ടി സാധ്യതകള്‍ ഉപയോഗിച്ച്,


    ത്രികോണങ്ങളുടെ വശങ്ങളുടെ നീളവും കോണുകളുടെ അളവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നതോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ഗണിതപ്രശ്നങ്ങളും പരിശോധിക്കുന്നു.

ജിയോജിബ്ര അപ്‌ലറ്റുകള്‍ ഉപയോഗിച്ച് ത്രികോണമിതിയിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഇവിടെ


    അധ്യാപക പരിശീലന സമയത്തും തുടര്‍ന്ന് സ്കൂളുകളില്‍ നടക്കുന്ന പഠന-ബോധന പ്രവര്‍ത്തനങ്ങളിലും ഇത് പ്രയോജനപ്പെടുത്തുമല്ലോ


       ,