അധ്യായം 6 - സൂചകസംഖ്യകള്‍
ഐ.സി.ടി പഠന വിഭവങ്ങള്‍
ക്രിസ്തുവിന് മുമ്പ് തന്നെ ബിന്ദുക്കളുടെ സ്ഥാനം സംഖ്യകള്‍ കൊണ്ടു സൂചിപ്പിക്കാമെന്ന് അപ്പൊളോണിയസ് (BC 200) കണ്ടെത്തിയിരുന്നതായി ചരിത്രം പറയുന്നു.
നിശ്ചിത രേഖകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ സംഖ്യകളെ നിര്‍വ്വചിച്ചിരുന്നത്.
ജ്യാമിതിയെ ബീജഗണിതവുമായി ചിട്ടയായരീതിയില്‍ ബന്ധപ്പെടുത്തിയത് 1596 – 1650 കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ഗണിതജ്ഞനും തത്വചിന്തകനുമായ റെനെ ദെക്കാര്‍ത്തയാണ് (Rene Descartes).
പിന്നീട് ഇത് അനലറ്റിക് ജ്യോമട്രി എന്ന ഗണിതശാസ്ത്രശാഖയായി വളര്‍ന്നു. ദെക്കാര്‍ത്തെയോടുള്ള ബഹുമാനസൂചകമായി ഈ ഗണിതശാഖയെ കാര്‍ട്ടീഷ്യന്‍ ജ്യാമിതി എന്നു വിളിക്കുന്നു. ഫെര്‍മ, ലെബ്‌നിട്സ് എന്നി പ്രമുഖ ഗണിതലാസ്ത്രജ്ഞന്മാര്‍ അനലറ്റിക് ജ്യോമട്രിക്ക് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബീജഗണിതത്തിലേയും ജ്യാമിതിയിലെയും പല ഗണിതപ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കാര്‍ട്ടീഷ്യന്‍ ജ്യാമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
ഐ.സി.ടി സാധ്യതകള്‍ ഉപയോഗിച്ച്, സൂചകസംഖ്യകള്‍ എന്ന ഈ ആധ്യായത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇവിടെ.
അധ്യാപക പരിശീലന സമയത്തും തുടര്‍ന്ന് സ്കൂളുകളില്‍ നടക്കുന്ന പഠന-ബോധന പ്രവര്‍ത്തനങ്ങളിലും ഇത് പ്രയോജനപ്പെടുത്തുമല്ലോ
,