ചുറ്റളവ് മാറാത്ത ചതുരങ്ങള്‍
നീളം എത്രയാണ് എന്ന് നമുക്ക് അറിയില്ലല്ലോ. തല്കാലം അത് x ആണെന്നിരിക്കട്ടെ.
വീതി നീളത്തേക്കാള്‍ 1 സെ മീ കുറവായിരുന്നാല്‍ ,
2x+2(x-1) = 20
x + (x-1) = 10
2x-1 = 10
x= 5.5 സെ മീ.
ഇനി വീതി, നീളത്തേക്കാള്‍ 10 സെ മീ കുറവായാലോ ?
2x + 2(x-10) = 20
2x - 10 = 10
x = 10
അപ്പോള്‍ നീളം 10. വീതിയോ ?
വീതി = 10 - 10 = 0
അതായത്, വീതിയില്ല. മുകള്‍ വശവും താഴ്‌വശവും ചേര്‍ന്നു വന്നു.
ഇനി, വീതി, നീളത്തേക്കാള്‍ 11 സെ മീ കുറവായിരുന്നാല്‍ ?
ഇപ്പോള്‍ സംഗതി പിടികിട്ടിയോ ?
ഇനി നമുക്ക് ഇതു പോലുള്ള കുറച്ച് പ്രശ്നങ്ങള്‍ ചെയ്തു നോക്കാം.
Back to Index | അടുത്ത പേജിലേക്ക് |