പെട്ടിക്കണക്ക്
സമചതുരാകൃതിയായ ഒരു കട്ടികടലാസ്. ഇതിന്റെ
നാലുമൂലകളില്‍ നിന്നും ഓരോ ചെറിയ സമ ചതുരം മുറിച്ചു മാറ്റി എന്നു കരുതുക.
ബാക്കിവരുന്ന കടലാസ് മേലോട്ടു മടക്കി ഒരു പെട്ടിയുണ്ടാക്കണം. ദാ, ഇങ്ങനെ..
പെട്ടിയുടെ ഉയരം 5 സെന്റിമീറ്ററും ഉള്ളളവ് 500 ഘന സെന്റിമീറ്ററും വേണം എന്നിരിക്കട്ടെ. എങ്കില്‍ ആദ്യം എടുക്കേണ്ട സമചതുരത്തിന്റെ വശം എത്രയായിരിക്കണം ?
എങ്ങനെ നമുക്ക് ഇതു കണ്ടുപിടിക്കാനാകും ?
സാധാരണ പോലെതന്നെ നമുക്ക് ഒരു വശത്തിന്റെ നീളം x എന്നെടുക്കാം.
ഇനി,മൂലകളില്‍ നിന്നും 5 സെ. മീ. വീതം മുറിച്ചു കളയേണ്ടേ ? അപ്പോള്‍ വശങ്ങളുടെ
ബാക്കി വരുന്ന നീളം = ...................
വശങ്ങള്‍ പൊക്കിവെച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന പാത്രത്തിന്റെ അടിഭാഗത്തിന്റെ
പരപ്പളവ് = ..........
പെട്ടിയുടെ ഉയരം = .............
പെട്ടിയുടെ ഉള്ളളവ് = നീളം x വീതി x ഉയരം
= ........... x .................x................ = 500
ഇനി x കണ്ടുപിടിക്കാമല്ലോ.
Back to Index | അടുത്ത പേജിലേക്ക് |