തോട്ടം വലുതാക്കുമ്പോള്‍.......
ഒരു പൂന്തോട്ടം
സമചതുരാകൃതിയിലാണ്. ഇതിന്റെ ഓരോ വശത്തിന്റേയും നീളം 5 മീറ്റര്‍ വീതം
കൂട്ടി കഴിഞ്ഞപ്പോള്‍ പരപ്പളവ് 36 ചതുരശ്ര മീറ്റര്‍ ആയി. എങ്കില്‍ ആദ്യം
തോട്ടത്തിന്റെ അളവ് എത്രയായിരുന്നു ?താഴെയുള്ള വീഡിയോ ശ്രദ്ധിക്കൂ.
ആദ്യം തോട്ടത്തിന്റെ ഒരു വശത്തിന്റെ നീളം x എന്നെടുത്താല്‍
വലുതാക്കി കഴിഞ്ഞ തോട്ടത്തിന്റെ ഒരു വശത്തിന്റെ നീളം = …..............
വലുതിന്റെ പരപ്പളവ് = …......................
= ...................
x + 5 = ….............
x = …...................
x + 5 = ….............
x = …...................
ചോദ്യം 1
a. ഒരു സംഖ്യയോട് നാലു കൂട്ടിയതിന്റെ വര്‍ഗം 81 ആണ്. എങ്കില്‍ ഏതാണ് ആ സംഖ്യ ?
b. ഒരു സംഖ്യയില്‍ നിന്നും 10 കുറച്ചതിന്റെ വര്‍ഗം 225 ആണെങ്കില്‍ എതാണാ സംഖ്യ ?
ചോദ്യം 2
ഗണിതാധ്യാപകന്‍ കുട്ടികളോട് ഒരോ സമാന്തര ശ്രേണി എഴുതാന്‍ ആവശ്യപ്പെട്ടു. പ്രവീണ്‍ എഴുതിയ ശ്രേണിയുടെ ആദ്യപദം രാധ എഴുതിയ ശ്രേണിയുടെ ആദ്യപദത്തേക്കാള്‍ രണ്ട് കൂടുതലാണ്. രണ്ട് ശ്രേണിയുടേയും പൊതു വ്യത്യാസം ഒരേ സംഖ്യ തന്നെ. പ്രവീണ്‍ എഴുതിയ ശ്രേണിയുടെ പതിനഞ്ചാം പദത്തിന്റെ വര്‍ഗം 1681 ആണെങ്കില്‍ രാധ എഴുതിയ ശ്രേണിയുടെ പതിനഞ്ചാം പദം കണ്ടെത്തുക.
Back to Index | അടുത്ത പേജിലേക്ക് |