കൂടുതല്‍ പ്രശ്നങ്ങള്‍
നാം കുറെയേറെ രണ്ടാം കൃതിയിലുള്ള വാക്യങ്ങള്‍ കണ്ടു കഴിഞ്ഞു. പൊതുവേ ഇത്തരം സമവാക്യങ്ങളെല്ലാം ax2 + bx + c = 0 എന്ന രൂപത്തിലായിരിക്കുമല്ലോ.
ഇത്തരം വാക്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള രണ്ടു പ്രായോഗിക പ്രശ്നങ്ങള്‍ താഴെയുണ്ട്. ശ്രമിച്ചു നോക്കുക.
ന്യൂട്ടന്റെ ചലനനിയമങ്ങള്‍ നമുക്കറിയാം. ഒരു നിശ്ചിത പ്രവേഗത്തോടെ എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ചലന സ്വഭാവങ്ങളാണ് ഈ നിയമങ്ങള്‍ വിശകലനം ചെയ്യുന്നത്.
അദ്ദേഹത്തിന്റെ രണ്ടാം ചലന നിയമത്തിന്റെ ഫലത്തെ ഒരു ഗണിത വാക്യമായി എഴുതിയാല്‍ രണ്ടാം കൃതിയിലുള്ള ഒരു സമവാക്യമായിരിക്കും ലഭിക്കുക. ഇത്തരത്തിലുള്ള ഒരു പ്രശ്നം നമുക്ക് ഇനി ചെയ്തു നോക്കാം.
58.8 മീറ്റര്‍ ഉയരമുള്ള ഒരു തട്ടില്‍ നിന്നും, സെക്കന്റില്‍ 19.6 മീ സ്പീഡില്‍ ഒരു വസ്തു കുത്തനെ ആകാശത്തേക്ക് എറിഞ്ഞു എന്നു കരുതുക. ന്യൂട്ടന്റെ ചലനനിയമപ്രകാരം ആ വസ്തുവിന് t സെക്കന്റില്‍ ലഭിക്കുന്ന ഉയരം -4.9 t2 + 19.6 t + 58.8 ആണ്. ഇനി ഒരു ചോദ്യം: ഈ വസ്തു എത്ര സമയം കഴിഞ്ഞായിരിക്കും ഭൂമിയില്‍ പതിക്കുക ?
Back to Index | അടുത്ത പേജിലേക്ക് |