സമചതുരത്തികവ്
ഒരു സമചതുരത്തിന്റെ
ഒരു വശത്തിന്റെ നീളം 6 സെ. മീ. കൂട്ടി കുറെക്കൂടി വലിയ ഒരു
ചതുരമുണ്ടാക്കിയപ്പോള്‍ പരപ്പളവ് 16 ചതുരശ്ര സെ. മീ. ആയി. ആദ്യത്തെ
സമചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയായിരുന്നു ?ഈ പ്രശ്നത്തെ നാം വിശകലനം ചെയ്യേണ്ടതെങ്ങനെ എന്നു കാണിക്കുന്ന ഒരു പ്രസന്റേഷന്‍ താഴെ കൊടുക്കുന്നു. പ്രസന്റേഷന്‍ ശ്രദ്ധിച്ച് താഴെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കി നോക്കൂ.
തയ്യാറാക്കിയത്: ഡോ. ഇ. കൃഷ്ണന്‍, പ്രസിദ്ധീകരിച്ചത്: www.mathsblog.in
1. ചതുരാകൃതിയിലുള്ള ഒരു കുളത്തിന് 15 അടി വീതിയും 25അടി നീളവുമുണ്ട്.
കുളത്തിനു ചുറ്റും ഒരേ വീതിയുള്ള ഒരു നടപ്പാതയുണ്ട്. നടപ്പാതയുടെ മാത്രം
പരപ്പളവ് 276 ചതുരശ്ര അടിയാണ്. എങ്കില്‍ നടപ്പാതയ്ക്ക് എത്ര വീതിയുണ്ട് ?
2. ഒരു എഞ്ചിനീയര്‍ക്ക് ഒരു മൈതാനത്തിനു
ചുറ്റും കോണ്‍ക്രീറ്റു കൊണ്ടു അരയടി കനത്തില്‍ നടപ്പാതയുണ്ടാക്കണം.
മൈതാനത്തിന്റെ നീളം 60 അടിയും വീതി 15 അടിയുമാണ്. ഇതിനായി 258 ഘന അടി
സിമന്റ് ചെലവായി എങ്കില്‍ നടപ്പാതയുടെ വീതി എത്രയാണ് ?
Back to Index | അടുത്ത പേജിലേക്ക് |